ഖത്തര്‍..ചില പുരാതനചിത്രങ്ങള്‍!
കോട്ട കണ്ടിട്ട് ഇതേതോ ചിരപുരാതന സംഭവമാണെന്നൊന്നും കരുതിക്കളയണ്ട....ഇവനെ പണികഴിപ്പിച്ചത് 1938 ല്‍, എന്നു വെച്ചാല്‍ ഒരുത്തരാധുനികന്‍. പക്ഷേ സുബാറയില്‍ ഒരു കോട്ടയും ഒരു തീരദേശ ഗ്രാമവും 17 ആം നൂറ്റാണ്ടില്‍ ഉണ്ടായിരുന്നു. കോട്ട എവിടെയായിരുന്നു എന്നതിന് ഒരു ക്ലൂ പോലും ഇതുവരെ കിട്ടിയിട്ടില്ല. പക്ഷേ അവിടെയുണ്ടായിരുന്ന ഒരു മുക്കുവ ഗ്രാമത്തിന്റെ നഷ്ടാവശിഷ്ടങ്ങള്‍ അടുത്തകാലത്ത് ഖത്തര്‍ ആര്‍ക്കിയോളജി വകുപ്പ് കുഴിച്ചെടുത്തിട്ടുണ്ട്. തലസ്ഥാന നഗരിയായ ദോഹയില്‍ നിന്നും 107 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറായിട്ടാണ് ഈ കോട്ട സ്ഥിതിചെയ്യുന്ന അല്‍ സുബാറ.
കോട്ടയും പിന്നിട്ട വീണ്ടും ഒരു പത്തിരുപത് കിലോമീറ്റര്‍ ഡ്രൈവിംഗ്. ......പതിനേഴാം നൂറ്റാണ്ടിലെ മറ്റൊരു ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍! സ്ഥലം അല്‍ഗമാല്‍.
ഗതകാല പ്രൌഡിയോടെ....
ഇതൊരു പള്ളിയായിരുന്നു.....
പഴമയിലേക്കൊരു ജാലകം....
റഫീഖ് മഞ്ചയില്‍, അബ്ദുള്‍ റാസിക് പിന്നെ ഞാനും