ഹോക്കി, ഇന്ത്യ പുറത്ത്
ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി പുരുഷ ഹോക്കിയില്‍ ഇന്ത്യ മെഡല്‍ പട്ടികയില്‍ ഇടം നേടാനാവതെ പുറത്തായി. ഇന്ന് നടന്ന നിര്‍ണ്ണായക മത്സരത്തില്‍ കൊറിയയോട് സമനിലവഴങ്ങിയതോടെ സെമി കാണാതെ ഇന്ത്യന്‍ താരങ്ങള്‍ മടങ്ങി. ലീഗ് മത്സരത്തില്‍ ചൈനയോടേറ്റ അപ്രതീക്ഷിത പരാജയമാണ് ഇന്ത്യക്ക് പുറത്തേക്കുള്ള വഴി തുറന്നത്.
ടെന്നീസില്‍ ഇന്ത്യക്കിന്ന് വിജയത്തിന്റെയും പരാജയത്തിന്റെയും ദിനമായിരുന്നു. സിംഗിള്‍സില്‍ ശിഖാ ഒബ്രൊയ് പിന്മാറിയതിനു പിന്നാലെ വനിതാ ഡ്ബിള്‍സില്‍ സാനിയയും ശിഖയുമടങ്ങിയ ഇന്ത്യന്‍ ജോഡി ജപ്പാന്‍ വനിതകളോട് പരാജയപ്പെട്ടു. തൊട്ടു പിറകെ ഇന്ത്യയുടെ അങ്കിതാ ബാംബ്രിയും രുശ്മി ചക്രവര്‍ത്തിയും ജപ്പാനീസ് ജോഡികള്‍ക്ക് മുന്നില്‍ മുട്ടു മടക്കി. വനിതാ സിംഗിള്‍സില്‍ സാനിയ മിര്‍സ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മിക്സഡ് ഡബിള്‍സില്‍ സാനിയയും ലിയാന്‍ഡറുമടങ്ങിയ ഇന്ത്യന്‍ ടീം സെമിയില്‍ കടന്നിട്ടുണ്ട്.
അത്‌ലറ്റിക്സില്‍ വനിതകളുടെ ലോങ്ങ്ജമ്പ് ഫൈനല്‍ മല്‍സരം ഇപ്പോള്‍ ഖലീഫാ സ്റ്റേഡിയത്തില്‍ നടന്നു കൊണ്ടിരിക്കുന്നു. ആദ്യറൗണ്ട് കഴിഞ്ഞപ്പോള്‍ അന്‍ജു ബേബി ജോര്‍ജ് ജപ്പാന്റെ കുമികോ ഇകാഡയ്ക്കു പിറകില്‍ രണ്ടാം സ്ഥാനത്താണുള്ളത്.
കൂടുതല്‍ ഗെയിംസ് ചിത്രങ്ങള്‍
3 Comments:
ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി പുരുഷ ഹോക്കിയില്‍ ഇന്ത്യ മെഡല്‍ പട്ടികയില്‍ ഇടം നേടാനാവതെ പുറത്തായി. ഏഷ്യന്‍ ഗെയിംസ് അപ്ഡേറ്റ്!
എന്റെ കണ്ണ് വനിതാ ഹോക്കിയിലാണ്. വേറൊന്നും കൊണ്ടല്ല. ഒരു വെങ്കലമൊത്താലോ എന്ന് കരുതിയിട്ടാ. :-)
സാനിയ കലക്കുന്നുണ്ടല്ലോ ഫൈസലേട്ടാ.
ഇതു കാണാന്‍ വൈകി
വിവരണം നന്നായിട്ടുണ്ട്
കമന്റ് കുറവാണെന്നു കരുതി നിര്‍ത്തി പോയേക്കല്ലേ
Post a Comment
<< Home