Sunday, January 14, 2007

ഖത്തര്‍..ചില പുരാതനചിത്രങ്ങള്‍!

അസ്സലാകപ്പാടെ നോക്കിയാല്‍ 11,400 സ്ക്വയര്‍ കിലോമീറ്ററേ ഖത്തറിനുള്ളൂ! കഴിഞ്ഞ വെള്ളിയാഴ്ച, ഓഫാക്കി വെയ്ക്കാന്‍ മറന്ന അലാറം ഹേതുവായി, തണുത്ത പുലര്‍കാലേ 4.30 ന് ഞെട്ടി എഴുനേറ്റപ്പോള്‍, “ഏതായാലും ഉറക്കം പോയി, ന്നാ പുറപ്പെട്ടു പോകാം” എന്നങ്ങ് കരുതിയത്, ഏതു ഭാഗത്തേക്ക് വണ്ടി വിട്ടാലും ഉച്ചയ്ക്കു മുന്‍പേ തിരിച്ചെത്താം എന്ന ധൈര്യത്തിലാണ്! “എന്റെ ഉറക്കമോ പോയിക്കിട്ടി, ന്നാ അവന്മാരങ്ങനെ ഉറങ്ങണ്ട” എന്നൊരു സ്നേഹ വാത്സല്യ ചിന്ത ഉള്ളില്‍ തികട്ടി വന്നത് കാരണം വേറെ രണ്ട് പോട്ടമ്പിടുത്തച്ചങ്ങാതിമാരെയും വിളിച്ചു. “പണ്ടാരടങ്ങാന്‍, നിനക്ക് പ്രാന്താ...” തുടങ്ങിയ സുപ്രഭാതോക്തികള്‍ പറഞ്ഞതിനു ശേഷം...”ന്നാ പോകാ റൈറ്റ്...” എന്ന ഡബിള്‍ ബെല്‍ കേട്ടപ്പഴാ ആലോചിച്ചെ, എങ്ങടാ പോവ്വാന്ന്! എന്തായാലും ഇറങ്ങി എന്നാ വണ്ടി വടക്കോട്ട് തന്നെ പോട്ടെന്നങ്ങു കരുതി...അങ്ങനെ പോയിപ്പോയി എത്തിയത് സുബാറയിലെ കോട്ടയില്‍!

കോട്ട കണ്ടിട്ട് ഇതേതോ ചിരപുരാതന സംഭവമാണെന്നൊന്നും കരുതിക്കളയണ്ട....ഇവനെ പണികഴിപ്പിച്ചത് 1938 ല്‍, എന്നു വെച്ചാല്‍ ഒരുത്തരാധുനികന്‍. പക്ഷേ സുബാറയില്‍ ഒരു കോട്ടയും ഒരു തീരദേശ ഗ്രാമവും 17 ആം നൂറ്റാണ്ടില്‍ ഉണ്ടായിരുന്നു. കോട്ട എവിടെയായിരുന്നു എന്നതിന് ഒരു ക്ലൂ പോലും ഇതുവരെ കിട്ടിയിട്ടില്ല. പക്ഷേ അവിടെയുണ്ടായിരുന്ന ഒരു മുക്കുവ ഗ്രാമത്തിന്റെ നഷ്ടാവശിഷ്ടങ്ങള്‍ അടുത്തകാലത്ത് ഖത്തര്‍ ആര്‍ക്കിയോളജി വകുപ്പ് കുഴിച്ചെടുത്തിട്ടുണ്ട്. തലസ്ഥാന നഗരിയായ ദോഹയില്‍ നിന്നും 107 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറായിട്ടാണ് ഈ കോട്ട സ്ഥിതിചെയ്യുന്ന അല്‍ സുബാറ.

കോട്ടയും പിന്നിട്ട വീണ്ടും ഒരു പത്തിരുപത് കിലോമീറ്റര്‍ ഡ്രൈവിംഗ്. ......പതിനേഴാം നൂറ്റാണ്ടിലെ മറ്റൊരു ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍! സ്ഥലം അല്‍ഗമാല്‍.

ഗതകാല പ്രൌഡിയോടെ....

ഇതൊരു പള്ളിയായിരുന്നു.....

പഴമയിലേക്കൊരു ജാലകം....

റഫീഖ് മഞ്ചയില്‍, അബ്ദുള്‍ റാസിക് പിന്നെ ഞാനും

7 Comments:

Blogger Physel said...

അസ്സലാകപ്പാടെ നോക്കിയാല്‍ 11,400 സ്ക്വയര്‍ കിലോമീറ്ററേ ഖത്തറിനുള്ളൂ! കഴിഞ്ഞ വെള്ളിയാഴ്ച, ഓഫാക്കി വെയ്ക്കാന്‍ മറന്ന അലാറം ഹേതുവായി, തണുത്ത പുലര്‍കാലേ 4.30 ന് ഞെട്ടി എഴുനേറ്റപ്പോള്‍, “ഏതായാലും ഉറക്കം പോയി, ന്നാ പുറപ്പെട്ടു പോകാം” എന്നങ്ങ് കരുതിയത്, ഏതു ഭാഗത്തേക്ക് വണ്ടി വിട്ടാലും ഉച്ചയ്ക്കു മുന്‍പേ തിരിച്ചെത്താം എന്ന ധൈര്യത്തിലാണ്! “എന്റെ ഉറക്കമോ പോയിക്കിട്ടി, ന്നാ അവന്മാരങ്ങനെ ഉറങ്ങണ്ട” എന്നൊരു സ്നേഹ വാത്സല്യ ചിന്ത ഉള്ളില്‍ തികട്ടി വന്നത് കാരണം വേറെ രണ്ട് പോട്ടമ്പിടുത്തച്ചങ്ങാതിമാരെയും വിളിച്ചു. “പണ്ടാരടങ്ങാന്‍, നിനക്ക് പ്രാന്താ...” തുടങ്ങിയ സുപ്രഭാതോക്തികള്‍ പറഞ്ഞതിനു ശേഷം...”ന്നാ പോകാ റൈറ്റ്...” എന്ന ഡബിള്‍ ബെല്‍ കേട്ടപ്പഴാ ആലോചിച്ചെ, എങ്ങടാ പോവ്വാന്ന്! എന്തായാലും ഇറങ്ങി എന്നാ വണ്ടി വടക്കോട്ട് തന്നെ പോട്ടെന്നങ്ങു കരുതി...അങ്ങനെ പോയിപ്പോയി എത്തിയത് സുബാറയിലെ കോട്ടയില്‍!

7:45 AM  
Anonymous Anonymous said...

like these pix

divaswapnam

8:13 AM  
Blogger ...പാപ്പരാസി... said...

അമ്പമ്പോ.....എന്തൊരു നീലപ്പാണോ ആ ആദ്യ ചിത്രത്തിന്‌,ചൂടോടെ കാച്ചിയേക്കാന്ന് വെച്ചു.എപ്പളും ദൂബാാായിക്കാര്‌ തന്നെ,ഇപ്പ്രാവശ്യേലും ദോഹക്കാര്‍ക്ക്‌ ഒന്നാസ്ഥാനം ഇരിക്കട്ടെ.
എന്തായാലും "പുറപ്പെട്ട്‌" പോയതിന്‌ കാര്യം ഉണ്ടായല്ലോ.നല്ല ചിത്രങ്ങള്‍.ഞാനും ഒന്ന് പുറപ്പെട്ട്‌ പോയതാ മനസ്സില്ലാ മനസോടെ,അതൊരു ഷോട്ട്‌ ഫിലീമ്മ് എടുക്കുന്നുണ്ട്‌ ഞമ്മടെ കൂട്ടുകാര്‍ (പൊറത്ത്‌ പറയില്ലേ പറയാം,ഞമ്മളാ കാമറാം"മ്മേന്‍")അതിന്‌ എന്നെ കെട്ടി പൊക്കി കൊണ്ടൊയതാ,പൊലരാന്നേരം ഖത്തര്‍ മുയുമ്മേം തരാന്ന് പറഞ്ഞാലും എനിക്ക്‌ ണീക്കാന്‍ വെല്ല്യ മടിയാ,അപ്പോ പോകുമ്പോ ഞമ്മക്ക്ക്കും കിട്ടീട്ടുണ്ട്‌ പോട്ടംസ്‌...അല്‍ ഗുവരിയ (ഖത്തറിന്റെ ഒരറ്റം)ആയിരുന്നു ലക്കേഷന്‍.....ഇനീം പുറപ്പെട്ട്‌ പോണമെന്ന അപേക്ഷയോടെ....(ഈ കഥ നിര്‍ത്തീല്ലെങ്കി,മറ്റുള്ളവര്‍ എന്റെ കഥ തീര്‍ക്കും)

8:16 AM  
Blogger ...പാപ്പരാസി... said...

ദേ,,,ആ ചേട്ടന്‍ ദിവാസ്വപ്നം കേറി പൂശീലോ...എനിക്ക്‌ വയ്യ,ചാന്‍സ്‌ തരൂൂൂ പ്ലീസ്‌

8:21 AM  
Blogger Kaippally said...

ഫൈസലിന്റെ എല്ലാ ചിത്രങ്ങളും കൊള്ളാം

ആദ്യ ചിത്രം വളരെ ഇഷ്ടപെട്ടു.

പക്ഷെ നിറം അല്പം കൂടിപോയില്ലെ?

:)

8:48 AM  
Blogger കരീം മാഷ്‌ said...

ഉഗ്രന്‍ ചിത്രങള്‍.
നന്നായി

9:28 AM  
Blogger Kiranz..!! said...

ഖത്തറിന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഒരു ചെറിയ നൊസ്റ്റാള്‍ജിയ,ചെറുതെങ്കിലും നാലു വര്‍ഷം ദാസനും വിജയനുമല്ലാത്ത സിഐഡികളെയൊക്കെ കണ്ട് നടന്നതല്ലേ.

കൂള്‍ പിക്ചേഴ്സ് ഫൈസല്‍ സാബ്..!ചിത്രങ്ങള്‍ എടുക്കുക്കയാണെങ്കില്‍ ജയന്‍ ഓര്‍മ്മയേ അറിയാതെ വരില്ലല്ലോ.ജയന്റെ റൂമ്മേറ്റ് എന്റെ കൂട്ടാളി ആയിരുന്നു.
http://kiranzzz.blogspot.com/2005_12_01_archive.html

ഇവിടെയുണ്ട് എന്റെയാ ചങ്ങാതി,കണ്ട് മുട്ടുന്നവരാണെങ്കില്‍ ഒരു ഹായ് പറഞ്ഞേക്കൂ ഫൈസല്‍ സാബ്..!

qw_er_ty

9:08 AM  

Post a Comment

<< Home