Tuesday, December 12, 2006

റിലേ, വനിതകള്‍ക്കു സ്വര്‍ണ്ണം,പുരുഷന്മാര്‍ക്ക് വെള്ളി

ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളുടെ കൂട്ടപ്പൊരിച്ചില്‍ കം കൊട്ടിക്കാലാശമായ നാലേഗുണം നാനൂറ് മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണ്ണകിരീടമണിഞ്ഞു. പുരുഷന്മാര്‍ വെള്ളിയും. ഒരല്പം മുന്നെ നടന്ന ഫൈനലില്‍ ഗീതാ സേഠി, പിങ്കിപ്രാമാണിക്, ചിത്രാ. കെ, മന്‍‌ജിത് കൌര്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ വനിതാ ടീം 3 മിനിട്ട് 32.95 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണ്ണപ്പതക്കമണിഞ്ഞത്. ഈ ഇനത്തില്‍ ഖസാക്കിസ്ഥാന്‍ വെള്ളിയും ചൈന വെങ്കലവും നേടി. പുരുഷന്മാരുടെ റിലെയില്‍ അബൂബക്കര്‍, ജോസെഫ് അബ്രഹാം, ഭുപിന്ദര്‍ സിംഗ്, ബിനു മാത്യു എന്നിവരടങ്ങുന്ന ടീം സൌദി അറേബ്യക്കു പിന്നില്‍ 3 മിനിട്ട് 6.65 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ ശ്രീലങ്ക വെങ്കലം നേടി.

ഇനി ഇന്ത്യന്‍ പ്രതീക്ഷകള്‍ ടെന്നീസിലും ചെസ്സിലുമാണ്. ടെന്നീസില്‍ വനിതാ സിംഗിള്‍സില്‍ സാനിയാ മിര്‍സയും, പുരുഷന്മാരുടെ ഡബിള്‍സില്‍ ലിയാന്‍ഡറും മഹേഷ് ഭൂപതിയും, മിക്സഡ് ഡബിള്‍സില്‍ സാനിയയും ലിയാന്‍ഡറും ഫൈനലില്‍ കടന്നിട്ടുണ്ട്. ചെസ്സില്‍ മിക്സഡ് ടീം ക്ലാസ്സിക്കല്‍ സ്വിസ്സ് റൌണ്ടില്‍ ഇന്ത്യ മുന്നേറ്റം തുടരുന്നു.

4 Comments:

Blogger Physel said...

റിലേയില്‍ ഇന്ത്യന്‍ വനിതകള്‍ക്കു സ്വര്‍ണ്ണം.. പുരുഷന്മാര്‍ക്ക് വെള്ളി. ഇനി പ്രതീക്ഷകള്‍ ടെന്നീസിലും ചെസ്സിലും. ലേറ്റസ്റ്റ് ഫ്രം ദോഹ

8:39 AM  
Blogger Kiranz..!! said...

Thanks for the update Physel..!

qw_er_ty

9:48 AM  
Blogger കരീം മാഷ്‌ said...

ടി.വീയില്‍ നിന്നറിയുന്നതിന്നു മുന്‍പേ ബ്ലോഗില്‍ നിന്നറിഞ്ഞതില്‍ ദോഹ യില്‍ നിന്നും ഫൈസലിനും ആബേല്‍ ജേക്കബിനും ഫുള്‍ ക്രഡിറ്റ്.

10:39 AM  
Blogger Siju | സിജു said...

ഫോട്ടോ അപ്ഡേറ്റില്ലേ

8:25 PM  

Post a Comment

<< Home